കാർ റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു

തെക്കേത്തുകവല: പൊൻകുന്നം-മണിമല റോഡിൽ തെക്കേത്തുകവലയിൽ നിയന്ത്രണം വിട്ട കാർ കൃഷിയിടത്തിലേക്ക് മറിഞ്ഞു.
കാറിന്റെ ചില്ല് തകർന്ന വിടവിലൂടെ ഡ്രൈവർ പരിക്കേൽക്കാതെ പുറത്തിറങ്ങി. ഞായറാഴ്ച രാത്രി തെക്കേത്തുകവല ഗവ.എൻ.എസ്.എൽ.പി.സ്‌കൂളിന് എതിർവശത്തെ പറമ്പിലേക്കാണ് റോഡരികിലെ സൂചനാബോർഡ് തകർത്ത് കാർ പാഞ്ഞത്.