കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു മാ​ത്ര​മാ​യൊരു മൊ​ബൈ​ൽ ആ​പ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി പ്ര​വാ​സി കൂ​ട്ടാ​യ്മ. മൈ ​കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്ന പേ​രി​ലാ​ണ് അ​പ്ലി​ക്കേ​ഷ​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ (കെ​ജി​എ) ഐ​ടി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഹാ​ഷിം സ​ത്താ​ർ, അ​ൻ​ഷാ​ദ് ഹ​മീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, ബ്ല​ഡ് ഗ്രൂ​പ്പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ഇ​ല​ക്ട്രീ​ഷ​ൻ, വി​വി​ധ തൊ​ഴി​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും ഫോ​ൺ ന​മ്പ​റു​ക​ളും ഇ​തി​ൽ ല​ഭ്യ​മാ​കും. ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ണി​ലാ​ണ് ആ​പ് ല​ഭ്യ​മാ​കു​ന്ന​ത്. ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മി​ലും ആ​പ്പ് ല​ഭ്യ​മാ​ക്കു​മെ​ന്ന് കെ​ജി​എ പ്ര​സി​ഡ​ന്‍റ് ജൈ​സ​ൽ ജ​ലാ​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പി​ന്നീ​ട് ചേ​ർ​ക്കും. വി​വ​ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും തെ​റ്റ് തി​രു​ത്തു​ന്ന​തി​നു​മാ​യി അ​പ്ലി​ക്കേ​ഷ​നി​ൽ സം​വി​ധാ​ന​മു​ണ്ട്. ആ​പ്പി​ലൂ​ടെ ചാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കേ​ണ്ട​ത്.

നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മീ​ഡി​യാ സെ​ന്‍റ​റി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ മൈ ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

2013ൽ ​ആ​രം​ഭി​ച്ച പ്ര​വാ​സി കൂ​ട്ടാ​യ്മ കെ​ജി​എ ആ​യി രൂ​പീ​ക​രി​ച്ച് വി​വി​ധ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. പ്ര​വാ​സി​ക​ളാ​യ റി​യാ​സ് അ​ബ്ദു​ൾ ക​രീം, ജൈ​സ​ൽ ജ​ലാ​ൽ, കെ.​എ​സ്.​എ റ​സാ​ഖ്, അ​ഫ്‌​സ​ൽ ഇ​സ്മാ​യി​ൽ, ഷെ​മീ​ർ കൊ​ല്ല​ക്കാ​ൻ എ​ന്നി​വ​രാ​ണ് മൈ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ അ​ണി​യ​റ​ക്കാ​ർ. ആ​പ്പി​ന്‍റെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഐ അ​ൻ​സി​ൽ, അ​ൻ​സാ​രി അ​ബ​ഹ, താ​ജു ദോ​ഹ, നെ​ജി സൈ​ക്കൊ, തൗ​ഫീ​ഖ് ജ​ബ്ബാ​ർ എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കി​യ​താ​യി കെ​ജി​എ പ്ര​സി​ഡ​ന്‍റ് ജൈ​സ​ൽ ജ​ലാ​ൽ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.