കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ന്നു: ഓ​ട​ക​ളി​ല്‍നി​ന്നു ദു​ര്‍​ഗ​ന്ധം

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യും ഓ​ട​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം മു​ലം മൂ​ക്കു​പൊ​ത്തി സ്റ്റാ​ഡി​ന്‍റെ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റു​ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഓ​ട​ക​ളി​ല്‍ മ​ലി​ന​ജ​ല​വും ച​പ്പു​ച​വ​റു​ക​ളും അ​ടി​ഞ്ഞ​തോ​ടെ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണു​ണ്ടാ​കു​ന്ന​ത്. ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കി ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും ശു​ചി​ത്വ​മി​ഷ​നും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ടൗ​ണി​ലെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ൽ മ​ണ്ണും ക​ല്ലും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി ഓ​ട​യി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ട​ക​ൾ ശു​ചി​യാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടു.