കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി: ര​ണ്ടാം ഘ​ട്ട​ത്തി​ന് 10.30 കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച 10 കോ​ടി 30 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​താ​യി ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ പ​ദ്ധ​തി ടെ​ൻ​ഡ​ര്‍ ചെ​യ്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​രം​ഭി​ക്കാ​നാ​കും. നി​ല​വി​ല്‍ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഒ​ന്നാം ഘ​ട്ട​മാ​യി നാ​ലു കോ​ടി 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ഞ്ച് നി​ല​ക​ളു​ടെ സ്ട്ര​ക്ച​ര്‍ വ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ പാ​ര്‍​ട്ടീ​ഷ​ന്‍ ജോ​ലി​ക​ള്‍, ഫ​ര്‍​ണി​ഷിം​ഗ്, ഫ്‌​ളോ​റിം​ഗ്, ജ​ല​വി​ത​ര​ണ സം​വി​ധാ​നം, ഭൂ​ത​ല ജ​ല​സം​ഭ​ര​ണി, ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക്, തീ​പി​ടിത്ത നി​യ​ന്ത്ര​ണ സം​വി​ധാ​നം, വൃ​ദ്ധ-​അം​ഗ​പ​രി​മി​ത സൗ​ഹൃ​ദ ന​ട​പ്പാ​ത​ക​ള്‍, വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ള്‍, ലി​ഫ്റ്റ് സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. പു​തി​യ ബ്ലോ​ക്കി​ല്‍ 68000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ അ​ഞ്ചു നി​ല​ക​ളി​ലാ​യാ​ണ് ലാ​ബോ​റ​ട്ട​റി, അ​ത്യാ​ഹി​ത​വി​ഭാ​ഗം, ഒ​പി വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍, വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് നി​ല​ക​ളി​ലാ​യി യ​ഥാ​ക്ര​മം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.