കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​തവി​ഭാ​ഗം പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​നു പ​ക​രം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം തി​രി​ച്ചാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​മു​ള്ള​വ​ർ​ക്ക് റെ​ഡ് ഏ​രി​യ​യി​ലും അ​ത്ര​ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് യെ​ല്ലോ ഏ​രി​യ​യി​ലും, മ​റ്റു​ള്ള​വ​ർ​ക്കും ഗ്രീ​ൻ ഏ​രി​യ​യി​ലും ചി​കി​ത്സ ന​ല്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ത​ന്നെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ത്തെ ( ട്രൈ​യേ​ജ് ഏ​രി​യ) പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് രോ​ഗി​ക്ക് ഏ​ത് വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​യാ​ണ് ആ​വ​ശ്യ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്സാ​കും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മൂ​ന്ന് ബെ​ഡ്ഡു​ക​ളും റെ​ഡ് ഏ​രി​യ​യി​ൽ മൂ​ന്നു പേ​രെ ഒ​രേ സ​മ​യം കി​ട​ത്തി അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ല്കാ​നും സം​വി​ധാ​ന​മു​ണ്ട്. സ്ഥ​ല​പ​രി​മി​തി വ​ർ​ധി​പ്പി​ക്ക​ല്‍, മേ​ൽ​ക്കൂ​ര​യി​ല്‍ പു​തി​യ സീ​ലിം​ഗ്, ത​റ​യി​ല്‍ ടൈ​ല്‍ പാ​ക​ല്‍ തു​ട​ങ്ങി​യ​വ​യും നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.

വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യാ ശ്രീ​ധ​ർ, ഷ​ക്കീ​ല ന​സീ​ർ, വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ൽ, എ.​ആ​ർ. സാ​ഗ​ർ, ജ​യാ ബാ​ല​ച​ന്ദ്ര​ൻ, റോ​സ​മ്മ ടീ​ച്ച​ർ, ബീ​നാ ജോ​ബി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം. ശാ​ന്തി, മു​ൻ സൂ​പ്ര​ണ്ട് ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​എം​ഒ ഡോ. ​റീ​നു റ​ഷീ​ദ്, സി​എം​ഒ ഡോ. ​പി.​ജി. മ​നീ​ഷ് കു​മാ​ർ, ജോ​യ് പി.​വി, എ​ച്ച്. അ​ബ്ദു​ൾ അ​സീ​സ്, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ​ദ​വി ല​ഭി​ച്ചെ​ങ്കി​ലും മ​തി​യാ​യ ഡോ​ക്ട​ർ​മാ​രോ, ജീ​വ​ന​ക്കാ​രോ ഇ​വി​ടെ​യി​ല്ല. ഇ​ത് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ.