കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കോം​പ്ല​ക്‌​സി​ന് ഭ​ര​ണാ​നു​മ​തി​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. മൂ​ന്ന് ഘ​ട്ട​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 2019 ഫെ​ബ്രു​വ​രി മാ​സ​ത്തി​നു​ള്ളി​ല്‍ 34 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ് ആ​കെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സ് ഹൗ​സിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ത​ട​സം നേ​രി​ട്ടി​രു​ന്നു. ത​ട​സ​ങ്ങ​ള്‍ മാ​റി ഉ​ട​ന്‍ പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​ല​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​വ​ന്യൂ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് ഈ ​സ്ഥ​ലം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. മൂ​ന്നു നി​ല​ക​ളി​ലാ​യി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ, സി​ഐ ഓ​ഫീ​സ്, പൊ​ൻ​കു​ന്ന​ത്തേ​ക്ക് സ്ഥ​ല​പ​രി​മി​തി മൂ​ലം മാ​റ്റി​യ ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫീ​സ് എ​ന്നി​വ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വു​മി​ല്ലാ​ത്ത കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ല​വി​ൽ പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2016 സെ​പ്റ്റം​ബ​റി​ൽ റ​വ​ന്യൂ വ​കു​പ്പ് ഉ​പ​യോ​ഗാ​നു​മ​തി​യോ​ടെ വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യൂ വ​കു​പ്പി​ൽ നി​ല​നി​ർ​ത്തി​കൊ​ണ്ടാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നു​ള്ള ഉ​പ​യോ​ഗാ​നു​മ​തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ൽ​കി​യ​ത്. നി​ല​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ 10.99 സെ​ന്‍റ് ഭൂ​മി​യാ​ണ് വി​ട്ടു ന​ൽ​കി​യി​ട്ടു​ള്ള​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 11ൽ ​റീ സ​ർ​വേ ന​മ്പ​ർ 102-3ൽ ​പ്പെ​ട്ട 4.45 ആ​ർ ഭൂ​മി​യാ​ണ് വി​ട്ടു ന​ൽ​കി​യ​ത്. ആ​ർ ഒ​ന്നി​ന് 938566 രൂ​പ നി​ര​ക്കി​ൽ 4.45 ആ​ർ ഭൂ​മി​ക്ക് 41,76,621 രൂ​പ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് ക​മ്പോ​ള​വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ഭൂ​മി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​വൂ, ഭൂ​മി പാ​ട്ട​ത്തി​നോ, വാ​ട​ക​യ്ക്കോ ന​ൽ​കാ​നോ, പ​ണ​യ​പ്പെ​ടു​ത്താ​നോ അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​നോ പാ​ടി​ല്ല, ഭൂ​മി പോ​ലീ​സ് വ​കു​പ്പ് സം​ര​ക്ഷി​ക്ക​ണം, മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പാ​ടി​ല്ല, അ​ഥ​വാ മു​റി​ക്കേ​ണ്ടി വ​ന്നാ​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. കൂ​ടാ​തെ മു​റി​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ഇ​ര​ട്ടി എ​ണ്ണം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ണം എ​ന്നി​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ.