കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് തിങ്കളാഴ്ച


കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തിങ്കളാഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ലെ സോ​ഫി ജോ​സ​ഫ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ചോ​റ്റി ഡി​വി​ഷ​നം​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മ​റി​യാ​മ്മ ജോ​സ​ഫ് ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​നു​മാ​യി​രു​ന്നു മ​റി​യാ​മ്മ ജോ​സ​ഫ്. പു​ഞ്ച​വ​യ​ല്‍ ഡി​വി​ഷ​നം​ഗം പി.​ജി. വ​സ​ന്ത​കു​മാ​രി​യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. കോ​ട്ട​യം എ​ഡി​സി ജി.​അ​നീ​സ് ആ​യി​രി​ക്കും വ​ര​ണാ​ധി​കാ​രി.

15 അം​ഗ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് -ഏ​ഴ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് – മൂ​ന്ന് എ​ന്നി​ങ്ങ​നെ 10 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും, സി​പി​എം- നാ​ല്, സി​പി​ഐ – ഒ​ന്ന് എ​ന്നി​ങ്ങ​നെ അ​ഞ്ച് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്ന് അം​ഗ​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍ ജോ​സ് വി​ഭാ​ഗ​ക്കാ​രും ഒ​രാ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​ണ്.

യു​ഡി​എ​ഫി​ലെ ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് സോ​ഫി ജോ​സ​ഫ് മേ​യ് 29ന് ​രാ​ജി​വ​ച്ച​ത്. 2019 ന​വം​ബ​ര്‍ 20ന് ​സോ​ഫി ജോ​സ​ഫ് രാ​ജി​വ​യ്ക്ക​ണ​മ​ന്നും തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ മ​റി​യാ​മ്മ ജോ​സ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​ഡി​എ​ഫി​ലെ ക​രാ​ര്‍. എ​ന്നാ​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി, ജോ​സ് -ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളാ​യി പി​രി​ഞ്ഞ​തോ​ടെ​യാ​ണ് സോ​ഫി രാ​ജി​വ​യ്ക്കാ​ന്‍ വൈ​കി​യ​ത്. ഇ​തി​നി​ടെ ജ​നു​വ​രി​യി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റി​നെ​തി​രേ കൊ​ണ്ടുവ​ന്ന അ​വി​ശ്വാ​സ​വും പ​രാ​ജ​യ​പ്പെ​ട്ടു. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ആ​റു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സോ​ഫി ജോ​സ​ഫ് രാ​ജി​വ​
ച്ച​ത്.