കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഹ​ർ​ജി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ഹ​ർ​ജി. പി​യു​സി​എ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. അ​ബ്ദു​ൾ അ​സീ​സാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് കോ​ട​തി​യി​ൽ പൊ​തു താ​ത്പ​ര്യ​ഹ​ർ​ജി ന​ൽ​കി​യ​ത്.

2009 ഡി​സം​ബ​ർ 27നാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​യും ലി​ഫ്റ്റി​ന്‍റെ​യും വൈ​ദ്യു​തി​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​ലി​യ തു​ക മു​ട​ക്കി 40 കെ​വി പ​വ​റു​ള്ള ജ​ന​റേ​റ്റ​റും സ്ഥാ​പി​ച്ചി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് ഏ​താ​നും നാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യും പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ചു കി​ട​ക്കു​ക​യു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി​പോ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി​പ്പേ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ ഹ​ർ​ജി​ക്കാ​ര​നും വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യും പു​തി​യ എ​സ്റ്റി​മേ​റ്റെ​ടു​ത്തും ജ​ന​റേ​റ്റ​ർ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യും ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് എ​തി​ർ​ക​ക്ഷി​ക​ളാ​യ ജി​ല്ലാ ക​ള​ക്ട​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ, കോ​ട്ട​യം ജി​ല്ലാ പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രി​ക് വിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രോ​ട് ഓ​ഗ​സ്റ്റ് ഏ​ഴി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​വാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​വാ​ൻ അ​ദാ​ല​ത്തു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ത്ത​ര​വി​ട്ടു.