കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പറേ​റ്റ് മെ​റി​റ്റ് ഡേ​യും അ​വാ​ർ​ഡു​ദാ​ന​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ മെ​റി​റ്റ് ഡേ ​നാ​ളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ന​ട​ക്കും. രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ന്ന 82 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ൽ ന​ട​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ലും മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ന​രം​ഗ​ത്തും ഇ​ത​ര​മേ​ഖ​ല​ക​ളി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കു​ക​യും സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വ് വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ൾ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രോ​ഫി​ക​ളും ന​ൽ​കും.

കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് പ്ര​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ സി​ബി​ച്ച​ൻ ജേ​ക്ക​ബ്, വ​ലി​യ​തോ​വാ​ള സി​ആ​ർ​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് തോ​മ​സ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ വി.​എം. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.