കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സ് ഞായറാഴ്ച


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സ് ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​കാ​രി​ജ​ന​റാ​ളും ചാ​ന്‍​സി​ല​റു​മാ​യ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ര്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ക്കും. വി​കാ​രി​ജ​ന​റാ​ള്‍​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളും കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രൂ​പ​ത​യു​ടെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കു​വാ​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച​ചെ​യ്യും.
കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​ഭ​വ​ന​ത്തി​ലി​രു​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ​യി​ലൂ​ടെ വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കാം.

പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. സം​ശ​യ​മു​ള്ള​വ​ര്‍ 9447601251 എ​ന്ന മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ഡോ. ​ജൂ​ബി മാ​ത്യു​വു​മാ​യി ഇ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.50 ാടു​കൂ​ടി പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കു​ചേ​ര​ണ​മെ​ന്നും സെ​ക്ര​ട്ട​റി വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.