കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ

മു​ക്കൂ​ട്ടു​ത​റ: കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. അ​റു​വ​ച്ചാം​കു​ഴി, ഇ​ട​ക​ട​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തു​ന്ന​തെ​ന്നു ക​രു​തു​ന്നു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി പു​ര​യി​ട​ങ്ങ​ളി​ലെ ക​പ്പ, വാ​ഴ, കാ​ച്ചി​ൽ, ചേ​മ്പ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​രു​ന്നു. 


ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ത്തി​ൽ സു​ധാ​ക​ര​ന്‍റെ പു​ര​യി​ട​ത്തി​ലെ നൂ​റ് മൂ​ടോ​ളം ക​പ്പ കാ​ട്ടു​പ​ന്നി കു​ത്തി ന​ശി​പ്പി​ച്ചു. പ​ന്നി​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.