കാ​ലം തെ​റ്റി​യെ​ത്തി​യ മ​ഴ; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ


കാ​ലം തെ​റ്റി ര​ണ്ടു ദി​വ​മാ​യി പെ​യ്യു​ന്ന തോ​രാ​ത്ത മ​ഴ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. മ​ര​ച്ചീ​നി, റ​ബ​ർ, വാ​ഴ​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. ക​പ്പ​യി​ട്ട​തി​നു​ശേ​ഷം ഇ​ട ക​ള​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. മ​ണ്ണ് ഇ​ള​ക്കേ​ണ്ട സ​മ​യ​ത്ത് മ​ഴ വ​ന്ന​തി​നാ​ൽ ഇ​തി​ന് ക​ഴി​ഞ്ഞി​ല്ല. വാ​ഴ​കൃ​ഷി​ക്കാ​രു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. സ​മ​യ​ത്ത് മ​ണ്ണ് വെ​ട്ടി​യി​ട്ട് വ​ളം ഇ​ടേ​ണ്ട സ​മ​യ​മാ​ണി​ത്. മ​ഴ​മൂ​ലം ഇ​തി​നു ക​ഴി​ഞ്ഞി​ല്ല. സ​മ​യ​ത്ത് വ​ളം ഇ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ള​വ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കി​ല്ല.
കോ​വി​ഡ് മൂ​ലം ചെ​റു​കി​ട റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. ഇ​ള​വു​ക​ൾ ല​ഭി​ച്ച​തോ​ടെ ക​ട​ക​ൾ തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ വാ​ങ്ങി​യെ​ങ്കി​ലും യ​ഥാ​സ​മ​യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. മാ​സ​ങ്ങ​ളാ​യി ടാ​പ്പിം​ഗ് മു​ട​ങ്ങി​ട്ട്. റെ​യി​ൻ​ഗാ​ർ​ഡ് ഇ​ടാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും മ​ഴ ത​ട​സ​മാ​യി. ഇ​നി മ​ഴ മാ​റി റ​ബ​ർ​മ​രം ഉ​ണ​ങ്ങി​യെ​ങ്കി​ൽ മാ​ത്ര​മേ റെ​യി​ൻ​ഗാ​ർ​ഡ് ഇ​ടാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​ത്ത​ര​ത്തി​ൽ മ​ഴ പെ​യ്താ​ൽ കൃ​ഷി​യെ ബാ​ധി​ക്കു​മെ​ന്നും വി​ള​വ​ടു​പ്പി​ൽ കു​റ​വ് ഉ​ണ്ടാ​കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.