കാ​ല​വ​ര്‍​ഷ​ത്തി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു

മ​ണി​മ​ല: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ പ​ഴ​യി​ടം മു​ത​ല്‍ പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗം കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്നു. ക​രി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ -ക​രി​ക്കാ​ട്ടൂ​ര്‍ റോ​ഡി​ലും ക​രി​ക്കാ​ട്ടൂ​ര്‍ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് ഒ​ടി​ഞ്ഞും ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ക​രി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ർ-​പ​ഴ​യി​ടം റോ​ഡി​ല്‍ അ​ഴ​ക​മ്പ്രാ​പ​ടി​യി​ല്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ കെ​ട്ട് ത​ക​ര്‍​ന്ന് അ​പ​ക​ട​ത്തി​ലാ​ണ്.

പു​തു​പ്പ​റ​മ്പി​ല്‍​പ​ടി-​കൊ​ന്ന​ക്കു​ളം റോ​ഡി​ല്‍ അ​മ്പാ​ട്ടു​കു​ള​ത്തി​ന് സ​മീ​പം മ​ഴ​വെ​ള്ള പാ​ച്ചി​ലി​ല്‍ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​പ്പെ​ട്ട ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണെ​ന്നും റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.