കാ​ല​വ​ർ​ഷം കനത്തു: കാർഷികമേഖല ദുരിതത്തിൽ

മു​ണ്ട​ക്ക​യം: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ തെ​ക്കേ​മ​ല, ക​ണ​യ​ങ്ക​വ​യ​ൽ, ചെ​റു​വ​ള്ളി​ക്കു​ളം, കോ​രു​ത്തോ​ട്, കു​ഴി​മാ​വ്, ഇ​ളം​കാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. കാ​ർ​ഷി​ക വൃ​ത്തി​കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​ലേ​റെ​യും. ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും മൂ​ലം വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​മു​ണ്ടാ​യ​തും തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ റ​ബ​ർ ടാ​പ്പിം​ഗ് തു​ട​രാ​നാ​കാ​ത്ത​തും ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ തു​റ​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ര​ണ്ടും മൂ​ന്നും കു​ട്ടി​ക​ളെ പ​ഠി​ക്കാ​ൻ വി​ട്ടി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ വ​ൻ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ക്കാ​ത്ത​തി​നാ​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ജോ​ലി​ക്ക് പോ​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത് . കാ​ർ​ഷി​ക മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​രം​മു​റി ത​ട​യ​പ്പെ​ട്ട​തോ​ടെ ടിം​ബ​ർ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ ലോ​റി ഡ്രൈ​വ​ർ​മാ​ർ, മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ, ചു​ള്ളി​വെ​ട്ട്കാ​ർ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് പ​ട്ടി​ണി​യി​ലാ​യ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യും തോ​ട്ടം​മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ മു​ണ്ട​ക്ക​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ച്ച​വ​ടം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും പറയുന്നു.