കാ​ർ​ഷി​ക ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ കാ​ര്‍​ഷി​ക ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തും. കൃ​ഷി മാ​ന്യ​മാ​യ ഒ​രു തൊ​ഴി​ലും ധ​നാ​ഗ​മ മാ​ർ​ഗ​വു​മാ​ണെ​ന്നു യു​വ​ജ​ന​ങ്ങ​ളെ​യും ആ​ധു​നി​ക ത​ല​മു​റ​യെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം എ​ന്ന ആ​ശ​യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​ശ്ന​ങ്ങ​ളെ​യും നേ​രി​ടു​വാ​നും എ​ങ്ങ​നെ കൃ​ഷി ആ​ദാ​യ​ക​ര​മാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും കൃ​ഷി​വ​കു​പ്പ് റി​ട്ട​യേ​ഡ് ജോ​യി​ന്‍റ് ജ​യ​റ​ക്ട​ർ ജോ​ർ​ജ് ജോ​സ​ഫ്, ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മാ​ത്യു പ​ന​യ്ക്ക​കു​ഴി, സെ​ക്ര​ട്ട​റി ജി​ജി പു​ത്തേ​ട്ട്, പി​ആ​ർ​ഒ ജോ​മി അ​ക്ക​ര​ക്ക​ളം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.