കിടക്കവിരിയും കസേരകളും നൽകി

കാഞ്ഞിരപ്പള്ളി∙ പൊൻകുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ കിടക്കവിരിയും കസേരകളും സംഭാവന ചെയ്തു.

25 കിടക്കവിരികളും 12 കസേരകളുമാണ് ആശുപത്രിയിലേക്കു നൽകിയത്. പൊൻകുന്നം സി.ഐ: പി.എം.ബൈജുവിൽനിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ആർഎംഒ: ഡോ. ജയകുമാർ ഇവ ഏറ്റുവാങ്ങി.

ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ജി.രാജീവ്, എച്ച്.അബ്ദുൾ അസീസ്, അനിൽകുമാർ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.