കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കിണര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തു​മ്പ​മ​ട​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി കി​ണ​ര്‍ നി​ര്‍​മി​ച്ചു.

7,20,000 രൂ​പ​യാ​ണ് തു​മ്പ​മ​ട ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നാ​ലാം വാ​ര്‍​ഡി​ലെ​യും തു​മ്പ​മ​ട പ്ര​ദേ​ശ​ത്തെ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ക​ഴി​യും. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം വാ​ര്‍​ഡം​ഗം വി​ദ്യാ രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി.​എ​ന്‍. രാ​ജേ​ഷ്, ടി.‌​എ​ൽ. സു​ധീ​ഷ്, സു​കു​മാ​ര​ന്‍ ചെ​മ്പം​കു​ളം,എ​ന്‍. കെ ​മോ​ഹ​ന​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.