കുടിശിക അംശദായം സ്വീകരിക്കൽ എട്ടിന്

കാഞ്ഞിരപ്പള്ളി ∙ താലൂക്കിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽനിന്നുള്ള കുടിശിക അംശദായം എട്ടിനു രാവിലെ 11 മുതൽ കുരിശിങ്കൽ സഹൃദയ വായനശാലാ ഹാളിൽ സ്വീകരിക്കും. പാസ്ബുക്ക് ലഭിക്കാത്തവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ കൂടി നൽകണമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.