കുടുംബയോഗം

മണിമല: തുമ്പമണ്‍ പള്ളിവാതുക്കല്‍ കുടുംബോഗം മണിമല ശാഖയുടെ വാര്‍ഷികവും പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. ജേക്കബ് ളാനിത്തോട്ടം, നവ വൈദികന്‍ ഫാ. തോമസ് ജോസഫ് ഒഎഫ്എ എന്നിവര്‍ക്ക് സ്വീകരണവും ഇന്ന് നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് മണിമല ഫൊറോന പള്ളിയില്‍ വിശുദ്ധകുര്‍ബാന, മൂന്നിന് ഫൊറോന പാരീഷ്ഹാളില്‍ നടക്കുന്ന സമ്മേളനം പ്രസിഡന്റ് എന്‍.എ. ഗ്രിഗറി നല്ലേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ. ആന്റണി നെരയത്ത് ഉദ്ഘാടനം ചെയ്യും. പകലോമറ്റം മഹാകുടുംബയോഗം സെക്രട്ടറി പി.സി. ചാക്കോ പനയമ്പാല മുഖ്യപ്രഭാഷണം നടത്തും. ഫാ. ജേക്കബ് ളാനിത്തോട്ടം, ഫാ. തോമസ് ജോസഫ് ഒഎഫ്എ, ജോസ് ളാനിത്തോട്ടം, ടോമി ഇളംതോട്ടം, ജോര്‍ജ് ജോസഫ് നല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.