കുടുംബ വിശുദ്ധീകരണ ധ്യാനം ഇന്നു മുതൽ

മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ ഇന്നു മുതൽ (13‌ – 12-2017 ബുധൻ) 16 വരെ വൈകിട്ട് 5 മണി മുതൽ 8 മണി വരെ കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തും. ധ്യാന ദിവസങ്ങളിൽ വൈകിട്ട് 5 മണിക്ക് ദിവ്യബലിയും തുടർന്ന് പ്രസിദ്ധ വചനപ്രഘോഷകൻ ബ്ര: റാഫേൽമപ്രാണി വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടത്തും.

എല്ലാ ബുധനാഴ്ചകളിലും നടത്തി വരുന്ന ഏകദിന ധ്യാനം 13 ന് രാവിലെ 9.30 മുതൽ 2 മണി വരെ ഉണ്ടായിരിക്കും. വചന പ്രഘോഷണം ബ്ര. റാഫേൽ മപ്രാണി നടത്തും. തിരുകർമ്മങ്ങൾക്ക് മോൺ. ഹെൻറി കൊച്ചുപറമ്പിൽ, ഫാ.കെ.സി.തോമസ് എന്നിവർ നേതൃത്വം വഹിക്കും