കുട്ടികളുടെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്കു നൽകി

പൊൻകുന്നം ∙ വെള്ളാള സമാജം നഴ്സറി സ്കൂളിലെ കുരുന്നുകളുടെ ഒരുവർഷത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്കു നൽകി. ചിറക്കടവ് ടൗൺ ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ദുരിതാശ്വാസ നിധി സമാഹരണത്തിൽ മന്ത്രിമാരായ തോമസ് ഐസക്, കെ.രാജു എന്നിവർ കുരുന്നുകളെ ആദ്യ നിധി സമാഹരണത്തിനായി ക്ഷണിച്ചു.

ഒരുവർഷമായി സ്വരുക്കൂട്ടിയ 10,001 രൂപ കുഞ്ഞുങ്ങളിൽനിന്നു മന്ത്രി ടി.എം.തോമസ് ഐസക് ഏറ്റുവാങ്ങി. അധ്യാപകരായ സന്ധ്യ ബൈജു, ഷൈമ രതീഷ്, സ്കൂൾ ചെയർമാൻ ടി.പി.രവീന്ദ്രൻ പിള്ള, മനേജർ സുമേഷ് ശങ്കർ പുഴയനാൽ, എം.എൻ.രാജരത്നം, വി.എസ്.‌വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.