കുട ചൂടി പാലം തുറന്നു

ചിറക്കടവ്: കോരിച്ചൊരിയുന്ന മഴയിലും ഉത്സവമായി മന്നത്താനി പാലം ഉദ്ഘാടനം. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിൽ തോമ്പിൽപടി-തുണ്ടത്തിൽപടി റോഡിൽ കണയത്തോട്ടിലെ പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥികളും നാട്ടുകാരുമെത്തിയത് കനത്ത മഴയിൽ കുട ചൂടി. കുടക്കീഴിൽനിന്നുതന്നെ പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡംഗം സുബിത ബിനോയി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.ജി.കണ്ണൻ, ഉഷാ ശ്രീകുമാർ, വി.ജി.രാജി, സോമ അനീഷ്, മുൻ അംഗം വി.ജി.റെജി എന്നിവർ പ്രസംഗിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2018-19 വർഷത്തെ പദ്ധതിയിൽ ഏഴ് ലക്ഷം രൂപ ചെലവാക്കി പണി പൂർത്തീകരിച്ച പാലമാണിത്.