കുഴികൾ ഒഴിയുന്നില്ല; ദുരിതയാത്ര

മുണ്ടക്കയം∙ ശബരിമല തീർഥാടനകാലം ആരംഭിക്കുവാൻ ഇനി 50 ദിവസങ്ങൾ പോലും ശേഷിക്കുന്നില്ല. കാനനപാത വഴിയുള്ള തീർഥാടകർ പ്രധാനമായും ആശ്രയിക്കുന്ന മുണ്ടക്കയം–കോരുത്തോട്–കുഴിമാവ്– കാളകെട്ടി റോഡിൽ ഇത്തവണ തീർഥാടകരെ കാത്തിരിക്കുന്നത് ദുരിതയാത്ര.
കഴിഞ്ഞ വർഷം പൂർണമായും ടാർ ചെയ്ത പള്ളിപ്പടി മുതൽ കാളകെട്ടി വരെയുള്ള റോഡിൽ കുഴപ്പങ്ങൾ ഒന്നുമില്ല. പക്ഷേ, വരിക്കാനി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

മൂന്നു വർഷം മുൻപു മുതലാണ് ഇൗ റൂട്ടിൽ തീർഥാടകരുടെ തിരക്കേറിയത്. റോഡിൽ കഴിഞ്ഞ വർഷം എട്ട് തീർഥാടക വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു.