കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ പ​ത്തു കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ


പൊ​ൻ​കു​ന്നം: ഒ​രു പ്ര​ദേ​ശ​ത്തെ പ​ത്തു കു​ടും​ബ​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഇ​രു​പ​താം വാ​ർ​ഡ് പൊ​രു​ന്നു കാ​ട്ടി​ലാ​ണ് ദു​രി​തം. പ​ത്തു വീ​ടു​ക​ളി​ലാ​യി കി​ട​പ്പു ചി​കി​ത്സ​ക​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം അ​റു​പ​തോ​ളം പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​രു കി​ണ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് വെ​ള്ളം മ​ലി​ന​പ്പെ​ട്ട​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഒ​രു തോ​ടു ക​ട​ന്ന് മ​ല ക​യ​റി ഒ​രു കി​ലോ​മീ​റ്റ​റി​ന​പ്പു​റ​ത്തു നി​ന്നു​മാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം ത​ല​ച്ചു​മ​ടാ​യി​കൊ​ണ്ടു വ​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള​വ​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും ഗ്രാ​മ​സ​ഭ​ക​ളി​ലും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​മാ​യി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ദേ​ശീ​യ പാ​ത​യോ​ര​ത്ത് ര​ണ്ടാ​യി​രം ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന ടാ​ങ്ക​ർ വെ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ട് ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യെ​ങ്കി​ലും അ​തും ന​ട​പ്പി​ലാ​യി​ല്ല. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക്ത​മാ​യി.