കു​ടും​ബ​ശ്രീ​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ്രതിപക്ഷം

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ സി​ഡി​എ​സി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

മാ​ച്ചിം​ഗ് ഗ്രാ​ന്‍റാ​യി ല​ഭി​ച്ച 20,061 രൂ​പ​യും റി​വോ​ൾ​ഡിം​ഗ് ഫ​ണ്ടാ​യി ല​ഭി​ച്ച 63,000 രൂ​പ​യും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ലി​ശ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ച്ച 3,57,473 രൂ​പ ഗ്രൂ​പ്പു​ക​ൾ​ക്കു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച മൂ​ന്നുല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും മൈക്രോ എന്‍റർപ്രൈസസ് യൂ​ണി​റ്റി​നു വേ​ണ്ടി ല​ഭി​ച്ച 4,50,00 രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും ക​മ്യൂ​ണി​റ്റി എ​ന്‍റ​ർ​പ്രൈസസ് ഫ​ണ്ട് ഇ​ന​ത്തി​ൽ ല​ഭി​ച്ച 65,000 രൂ​പ ചെ​ല​വ​ഴി​ക്കാ​തെ അ​ക്കൗ​ണ്ടി​ലു​ള്ള​താ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചി​റ​ക്ക​ട​വി​ലെ സി​ഡി​എ​സ് ഓ​ഡി​റ്റു ചെ​യ്യു​ന്ന​തി​നാ​യി മൂ​ന്നു പേ​രെ​യാ​ണ് നി​യ​മി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ചി​റ​ക്ക​ട​വു​കാ​രാ​യ ര​ണ്ടു പേ​രെ ഒ​ഴി​വാ​ക്കി സ​മീ​പ പ​ഞ്ചാ​യ​ത്തി​ലെ ആ​ളെ​ക്കൊ​ണ്ടു മാ​ത്രം ഓ​ഡി​റ്റ് ചെ​യ്യി​ച്ച​ത് കൂ​ടു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​വു- ചെ​ല​വു ക​ണ​ക്കു​ക​ളോ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടോ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലോ ജ​ന​റ​ൽ ക​മ്മി​റ്റി​യി​ലോ അ​വ​ത​രി​പ്പി​ക്കാ​റി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദം ന​ട​ന്നി​രു​ന്നു. അ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ച​തെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഉ​ദ്ഘാ​ട​നോ​ത്സ​വ​ത്തി​ൽ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോം സാ​രി വാ​ങ്ങു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടി​ൽ നി​ന്നു തു​ക എ​ടു​ത്ത് സാ​രി വാ​ങ്ങി​യെ​ങ്കി​ലും തു​ക തി​രി​ച്ച​ട​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. സി​ഡി​എ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും 2018-19 ലെ ​ഓ​ഡി​റ്റ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​ഡി​എ​സി​ലെ അ​നൗ​ദ്യോ​ഗി​ക അം​ഗ​ങ്ങ​ളാ​യ മോ​ളി​ക്കു​ട്ടി തോ​മ​സ്, പി.​സി. റോ​സ​മ്മ, സ്മി​താ ലാ​ൽ എ​ന്നി​വ​ർ ജി​ല്ലാ മി​ഷ​ന് പ​രാ​തി ന​ല്കി.
കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ മു​ന്പും ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ, ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഷാ​ജി പാ​ന്പൂ​രി ആ​രോ​പി​ച്ചു.