കു​ടും​ബ​ശ്രീ സി​ഡി​എ​സ് ക്ര​മ​ക്കേ​ട്: അ​ടി​യ​ന്ത​ര ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്ന്

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ- സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ക്ര​മ​ക്കേ​ടും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ന്യൂ​ന​ത​ക​ളും ച​ർ​ച്ച ചെ​യ്യു​വാ​ൻ അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും ക​ത്ത് ന​ൽ​കി.

വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട മാ​ച്ചിം​ഗ് ഗ്രാ​ന്‍റും സ​ബ്സി​ഡി​യും ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി​ക്കു ല​ഭി​ച്ച തു​ക​യും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​നു​വ​ദി​ച്ച തു​ക​യും വി​ത​ര​ണം ചെ​യ്യാ​ത്ത​ത് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ​യി​ലെ അ​നൗ​ദ്യോ​ഗി​ക അം​ഗ​ങ്ങ​ളാ​യ യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ ജി​ല്ലാ മി​ഷ​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി​ക്കാ​രെ പോ​ലും അ​റി​യി​ക്കാ​തെ അ​ടി​യ​ന്ത​ര സി​ഡി​എ​സ് യോ​ഗ​ത്തി​ൽ എ​ത്തി​യ ജി​ല്ലാ മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ ചെ​യ​ർ​പേ​ഴ്സ​ണെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
ഇ​തി​നി​ടെ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു ന​ട​ത്തി​യ ഉ​ദ്ഘാ​ട​നോ​ത്സ​വ​ത്തി​ന് യൂ​ണി​ഫോം സാ​രി വാ​ങ്ങു​ന്ന​തി​നാ​യി സി​ഡി​എ​സ് അ​ക്കൗ​ണ്ടി​ൽ നി​ന്ന പ​ണം എ​ടു​ത്ത​തും വി​വാ​ദ​മാ​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​വാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​ന്പൂ​രി, മോ​ളി​ക്കു​ട്ടി തോ​മ​സ്, ത്രേ​സ്യാ​മ്മ ന​ല്ലേ​പ്പ​റ​ന്പി​ൽ, സ്മി​താ ലാ​ൽ എ​ന്നി​വ​രാ​ണ് ക​ത്ത് ന​ല്കി​യ​ത്. കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന് പ​രാ​തി ന​ല്കു​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.