കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ലെ വെ​ള്ള​ക്കെ​ട്ട്; പെ​രു​ന്തേ​ന​രു​വി സം​ഭ​ര​ണി​യു​ടെ അ​ശാ​സ്ത്രീ​യ​ത​യെ​ന്ന്

വെ​ച്ചൂ​ച്ചി​റ: പ​ന്പാ​ന​ദി​യി​ൽ പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച സം​ഭ​ര​ണി കു​രു​ന്പ​ൻ​മൂ​ഴി നി​വാ​സി​ക​ൾ​ക്ക് മ​ഴ​ക്കാ​ല ദു​രി​ത​മാ​യി.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ന്പാ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ ​യും ആ​ർ​പ്പും​പാ​റ​യി​ലെ പാ​ല​ത്തി​ന് ഇ​വ​രു​വ​ശ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യു​മു​ണ്ടാ​യി. കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ ​അ​ഞ്ചു ദി​വ​സ​വും ആ​ർ​പ്പും​പാ​റ ഭാ​ഗം നാ​ലു ദി​വ​സ​വും വെ​ള്ള​ത്തി​ലാ​യ​തോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി തീ​ർ​ത്തും ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​രു​ന്പ​ൻ​മൂ​ഴി ആ​ദി​വാ​സി കോ​ള​നി​യി​ല​ട​ക്കം ഒ​റ്റ​പ്പെ​ട്ടു​പോ​യ 400 ഓ​ളം കു​ടും​ബ​ങ്ങ​ൾ വെ​ള്ളം ക​യ​റി​ക്കി​ട​ന്ന ദി​വ​സ​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

രോ​ഗി​ക​ളേ​യും മ​റ്റും ച​ങ്ങാ​ട​ങ്ങ​ൾ കെ​ട്ടി പെ​രു​ന്തേ​ന​രു​വി ഡാ​മി​നു​മു​ക​ളി​ലെ പാ​ല​ത്തി​ലെ​ത്തി​ച്ചാ​ണ് ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി കൊ​ണ്ടു പോ​യ​ത്. ഇ​പ്പോ​ഴും കോ​സ് വേ​യി​ൽ വെ​ള്ളം കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ടി​ടു​ത്തു​കാ​ർ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നി​ട്ടി​ല്ല.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യി ഡാം ​നി​ർ​മി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ന​ത്ത മ​ഴ പെ​യ്താ​ലും ഒ​രു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കോ​സ് വേ ​മു​ങ്ങി​ക്കി​ട​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മി​ച്ച പു​തി​യ ആ​ർ​പ്പും​പാ​റ പാ​ല​ത്തി​ന് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്തി​നാ​ലാ​ണ് ഇ​വി​ടം വെ​ള​ള​ത്തി​ന​ടി​യി​ലാ​കാ​നി​ട​യാ​ക്കി​യ​ത്.
സം​ഭ​ര​ണി നി​ർ​മി​ച്ച​തോ​ടെ പെ​രു​ന്തേ​ന​രു​വി​യു​ടെ പ്ര​കൃ​തി മ​നോ​ഹാ​ര്യ​ത ത​ന്നെ ന​ഷ്ട​മാ​യെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്ക​വേ​യാ​ണ് വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളും നാ​ടി​നു സ​മ്മാ​നി​ക്കു​ന്ന​ത്. വെ​ള്ളം ഉ​യ​ർ​ന്ന് സം​ഭ​ര​ണി നി​റ​ഞ്ഞു​തു​ളു​ന്പി​യ​തോ​ടെ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് രൂ​പ​പ്പെ​ട്ടു.
എ​ന്നാ​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​തോ​ടെ താ​ഴേ​ക്കു​ള്ള ഒ​ഴു​ക്ക് നി​ല​യ്ക്കും. മ​ഴ​ക്കാ​ല​ത്തു​പോ​ലും പെ​രു​ന്തേ​ന​രു​വി​യു​ടെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം പൂ​ർ​ണ​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം.