കു​രു​വി​ക്കൂ​ട്-ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്നു

എ​ലി​ക്കു​ളം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ക​പ്പാ​ട് – കു​രു​വി​ക്കൂ​ട് റോ​ഡ് ത​ക​ർ​ന്നു ത​ന്നെ. കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട സം​സ്ഥാ​ന​പാ​ത​യെ​യും പാ​ലാ – പൊ​ൻ​കു​ന്നം ഹൈ​വേ​യും ത​മ്മി​ൽ ഏ​റ്റ​വും ചു​രു​ങ്ങി​യ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. ഈ ​റോ​ഡ് ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി എ​ല്ലാ വ​ർ​ഷ​വും മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തി​വ​രു​ന്ന​താ​ണ്.

എ​ന്നാ​ൽ, ഈ ​വ​ർ​ഷം ക​പ്പാ​ട് നി​ന്നും കു​രു​വി​ക്കൂ​ടു​നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ ദൂ​രം തു​ട​ക്ക​ത്തി​ൽ മാ​ത്രം റീ​ടാ​റിം​ഗ് ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പ​ഴ​യ​പ​ടി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രുടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​താ​ണ്. ദൂ​രെ ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് പു​തി​യ നി​ർ​മാ​ണ രീ​തി​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ര​ണ്ടു വ​ശ​ങ്ങ​ളി​ലെ​യും ന​ല്ല ടാ​റിം​ഗ് ക​ണ്ട് ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും റോ​ഡി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വും റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്നും ഡി​എ​ഫ്സി എ​ലി​ക്കു​ളം യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.