കൂട്ടിക്കലിൽ കര്‍ഷകര്‍ സംഘടിക്കുന്നു

കൂട്ടിക്കല്‍: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുക, അന്യ സംസ്ഥാനങ്ങളിലേക്ക് റബര്‍ തടി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീക്കം ചെയ്യുക, നാണ്യവിളകള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുണ്ടക്കയം, വേലനിലം, പറത്താനം, ചോലത്തടം, കാവാലി, പ്ലാപ്പള്ളി, ഏന്തയാര്‍, കൊക്കയാര്‍ മേഖലകളിലെ ജനങ്ങള്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് കൂട്ടിക്കല്‍ കെസിഎം എല്‍പി സ്‌കൂള്‍ ഹാളില്‍ സംഘടിക്കുമെന്ന് സംയുക്ത കര്‍ഷക സഹകരണ സമിതി ഭാരവാഹികളായ എം.സി. ജോസഫ് മടിക്കാങ്കല്‍, സേവ്യര്‍ കൊഴിക്കോട്ടായില്‍, പി.ടി തോമസ് പുറപ്പന്താനം എന്നിവര്‍ അറിയിച്ചു.