കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ

കൂട്ടിക്കൽ ∙ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ വിതരണം ചെയ്യും. 11നു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജെസി ജോസ് അധ്യക്ഷത വഹിക്കും. 2015 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള പെൻഷൻ കുടിശികയാണു വിതരണം ചെയ്യുന്നത്.

കൂട്ടിക്കൽ ടൗൺ, ചപ്പാത്ത് വാർഡുകളിലേതു നാളെ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പറത്താനം, താളുങ്കൽ വാർഡുകളിലേതു 10നു സീവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിലും രണ്ടു മുതൽ അമ്പലം ജംക്‌ഷനിലും നടക്കും. പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി വാർഡുകളിലേതു 10നു പത്തേക്കർ ജംക്‌ഷനിലും ചാത്തൻ പ്ലാപ്പള്ളി ഗവ. സ്കൂളിലും ഇളംകാട് ടൗണിലേതു 11നു കെ.ആർ. നാരായണൻ സ്മാരക ഹാൾ, ഏന്തയാർ ബിഐസി ലൈബ്രറി എന്നിവിടങ്ങളിലും കൊടുങ്ങ, ഇളംകാട് ടോപ്പ് വാർഡുകളിലേതു 12ന് രാവിലെയും ഉച്ചകഴിഞ്ഞുമായി ജനതാ ഗ്രന്ഥശാല, ടോപ്പ് അങ്കണവാടി എന്നിവിടങ്ങളിലും നടക്കും. തേൻപുഴ ഇൗസ്റ്റ്, കപ്പിലാമൂട് അങ്കണവാടി വല്ലീറ്റ അങ്കണവാടി എന്നിവിടങ്ങളിലേതു 13നു രാവിലെയും ഉച്ചകഴിഞ്ഞുമായി വിതരണം നടക്കും.