കൂട്ടിക്കൽ പഞ്ചായത്തിലെ അനധികൃത പാറഖനനം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും : കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്

കൂട്ടിക്കൽ ∙ പഞ്ചായത്തിലെ കൊടുങ്ങയിൽ നടക്കുന്ന അനധികൃത പാറഖനനത്തിനു ലൈസൻസ് പുതുക്കി നൽകിയത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്നു കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്. ലൈസൻസ് നൽകരുതെന്ന ഗ്രാമസഭാ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചെന്നും ഇവർ ആരോപിക്കുന്നു.

പാറമടയ്ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ പരിസ്ഥിതി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് രവീന്ദ്രൻ എരുമേലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജമാൽ പാറയ്ക്കൽ, ടി.കെ. മുഹമ്മദ് ഇസ്മായിൽ, ടി.ഇ. നാസറുദീൻ, ജോർജ് വി. തോമസ്, അജിത്ത് കടക്കയം, കെ.ബി. സാബു, ആൻസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.