കൂപ്പണ്‍ നറുക്കെടുപ്പ്

പൊന്‍കുന്നം: എസ്.എന്‍.ഡി.പി. യോഗം 1044-ാം നമ്പര്‍ പൊന്‍കുന്നം ശാഖാ വനിതാസംഘം യൂണിറ്റിന്റെ പ്രവര്‍ത്തനഫണ്ടിനായി സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.

ക്വിസ് മത്സരത്തിലെ വിജയികളെയും പ്രഖ്യാപിച്ചു. വനിതാസംഘം പ്രസിഡന്റ് രാധാചെല്ലപ്പന്‍ അധ്യക്ഷയായി. ശാഖാപ്രസിഡന്റ് ടി.എസ്.രഘു തകടിയേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എം.എം.ശശിധരന്‍, എ.ആര്‍.സാഗര്‍, പി.മോഹന്റാം, രഘു തുണ്ടിയില്‍, പ്രസാദ് മണ്ണാറാത്ത്, രാജു കുമ്പുക്കല്‍, റെജി പഴയചന്തയില്‍, പൊന്നമ്മ ആലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ ലീലാമ്മ സതീശന്‍ കാവാലിമാക്കല്‍ ഒന്നാംസമ്മാനം നേടി. ശ്രീനാരായണ ക്വിസ് മത്സരത്തില്‍ നാണുവിജയന്‍ ചാഞ്ഞപ്ലാക്കല്‍, നിഷാ സുരേന്ദ്രന്‍ കാവുംപറമ്പില്‍ എന്നിവര്‍ വിജയികളായി.