കൂവപ്പള്ളിയിൽ ഇന്ന് കുരിശുമല തീര്‍ഥാടനം

web-koovappally-kurishumala
കാഞ്ഞിരപ്പള്ളി: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പ്പതാംവെള്ളി ആചരണത്തോടനുബന്ധിച്ചുള്ള കുരിശുമല തീര്‍ഥാടനം ഇന്ന് നടക്കും.

രാവിലെ 10.30ന് അടിവാരത്തുനിന്ന് കാഞ്ഞിരപ്പള്ളി ഇടവകയിലെ പിതൃവേദി, മാതൃദീപ്തി, ചെറുപുഷ്പ മിഷന്‍ലീഗ്, ഫൊറോന യുവദീപ്തി എന്നിവയുടെ നേതൃത്വത്തില്‍ കുരിശിന്റെവഴി. അസിസ്റ്റന്റ് വികാരിമാരായ ഫാ.കുരുവിള പൈക്കര, ഫാ.സുനില്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

12ന് മലമുകളില്‍ വചനസന്ദേശം, സ്ലീവാവന്ദനം, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.

പുതുഞായര്‍ ദിനമായ 27ന് രാവിലെ എട്ടിന് കുരിശുമലയില്‍ വിശുദ്ധ കുര്‍ബാന, 9.30ന് കുരിശിന്റെവഴി, 10.45ന് വിശുദ്ധ കുര്‍ബാന, പ്രസംഗം. പുതുഞായര്‍ ദിനാചരണത്തിന് വികാരി ഫാ.ജോര്‍ജ് ആലുങ്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ.കുരുവിള പൈക്കര, ഫാ.സുനില്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.