കൂവപ്പള്ളിയിൽ തെങ്ങ് വീണു വീടുതകര്‍ന്നു; വീട്ടുകാര്‍ പരിക്കോടെ രക്ഷപ്പെട്ടു

കൂവപ്പള്ളി: നാലാംമൈല്‍ കിഴക്കേടത്ത് ഹരിലാലിന്റെ വീട് തെങ്ങ് വീണ് തകര്‍ന്നു.

ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയില്‍ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടു.

ഹരിലാലും മകന്‍ അനന്ദുവുമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവര്‍ പുറത്തേയ്ക്ക് ഓടിയിറങ്ങിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടുകള്‍ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.