കൂവപ്പള്ളി ബാങ്ക് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

കാഞ്ഞിരപ്പള്ളി;കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 14 നു നടക്കും.

ഇത് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ മധുസൂദനന്‍ നായര്‍ പുറപ്പെടുവിച്ചു.11 അംഗ ബോര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കാഞ്ഞിരപ്പള്ളി സഹകരണ സംഘം സര്‍ക്കിള്‍ ജനറല്‍ വിഭാഗം അസിസ്റ്റന്റ്‌ രജിസ്റ്റാര്‍ ആണ് ഇലക്ട്രല്‍ ഓഫിസര്‍ .ഓഗസ്റ്റ്‌ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.മുപ്പതിന് സൂക്ഷ്മ പരിശോധന നടക്കും.ചീഫ് വിപ്പ് പി സി ജോര്‍ജിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബോര്‍ഡംഗങ്ങള്‍ ഭരണസമതിക്കെതിരെ രംഗത്ത് വന്നതോടെയാണ് അന്നത്തെ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അടക്കമുള്ളവര്‍ രാജിവെച്ചു ഭരണസമതി പിരിച്ചുവിട്ടത്.

ആകെ സീറ്റ് 11.ജനറല്‍ -6 പട്ടികജാതി,പട്ടികവര്‍ഗ്ഗം-1 വനിത-3 ഇത് കൂടാതെ പതിനായിരം രൂപയോ അതില്‍കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളില്‍ നിന്ന് ഒരാള്‍ക്ക് കൂടി മത്സരിക്കാം.എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജനമുന്നേറ്റ സമതിയും യു ഡി എഫും തമ്മിലായിരിക്കും ഇത്തവണ പ്രധാനമായും മത്സരം നടക്കുക.
1-web-koovappally-bank