കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ തിരുനാൾ

കൂവപ്പള്ളി: സെന്റ് ജോസഫ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവകസ്ഥാപന സപ്തതിയും 14 വരെ നടക്കും.

ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. സണ്ണി മണിയാക്കുപാറ. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ് – ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, 4.45ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. മാത്യു ഓലിക്കല്‍, ആറിന് സിമിത്തേരി സന്ദര്‍ശനം. 12ന് രാവിലെ 5.45നും 6.45നും വിശുദ്ധകുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. ജോസ് മോളോപ്പറന്പില്‍, 6.30ന് സ്‌നേഹവിരുന്ന്, ഏഴിന് കലാസന്ധ്യ.

13ന് രാവിലെ ഏഴിന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും, 10.30ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറന്പില്‍, വൈകുന്നേരം 4.30ന് തിരുനാള്‍കുര്‍ബാന, പ്രസംഗം – റവ.ഡോ. ഐസക് ആലഞ്ചേരി, 6.30ന് ടൗണ്‍ ചുറ്റി തിരുനാള്‍ പ്രദക്ഷിണം, 8.30ന് ഗാനമേള.
14ന് സപ്തതി ദിനാഘോഷം നടക്കും. രാവിലെ ആറിന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 4.30ന് നടക്കുന്ന സമൂഹബലിക്ക് ഇടവകയില്‍ സേവമനുഷ്ഠിച്ച വൈദികരും ഇടവകക്കാരായ വൈദികരും കാര്‍മികത്വം വഹിക്കും, ഫാ. പോള്‍ വടക്കേത്ത് വചന സന്ദേശം നല്‍കും, രാത്രി ഏഴിന് മെഗാഷോ.