കൂ​ടു​ത​ൽ ഇ​ള​വു​കളെങ്കിലും ജനത്തിരക്ക് കുറവ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക്ക് ഡൗ​ണി​ന് ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ബ​സു​ക​ളി​ലും മ​റ്റും തി​ര​ക്ക് കു​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​ന്പ് ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യെ​ങ്കി​ലും പ​ല റൂ​ട്ടു​ക​ളി​ലും യാ​ത്ര​ക്കാ​ർ ന​ന്നേ​കു​റ​വാ​ണ്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളു​ടെ സ്ഥി​തി​യും മോ​ശ​മ​ല്ല. യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ​ല ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള​ക്ഷ​നി​ൽ നി​ന്ന് 1500 രൂ​പ ജീ​വ​ന​ക്കാ​ർ​ക്കും 2500 രൂ​പ ഡീ​സ​ല​ടി​ക്കു​ന്ന​തി​നും ന​ൽ​ക​ണം. യാ​ത്ര​ക്കാ​രി​ല്ലാ​താ​യ​തോ​ടെ സ​ർ​വീ​സ് ന​ഷ്ട​മാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും പ​ണി​യി​ല്ലെ​ന്നാ​യി​രി​ക്കു​ക​യാ​ണ്.  
ലോ​ക്ക് ഡൗ​ൺ ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളി​ലും തി​ര​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ക​ച്ച​വ​ടം തീ​രെ കു​റ​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സ്കൂ​ൾ വി​പ​ണി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്കും തി​ര​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.