കൂ​ട്ടം​വിട്ടെത്തിയ ഗോ​വി​ന്ദ​റാ​വു മ​ക്ക​ളോ​ടൊ​പ്പം തി​രി​കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ഗോ​വി​ന്ദ​റാ​വു മ​ക്ക​ളോ​ടൊ​പ്പം തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ ത​ന്പ​ല​ക്കാ​ട് പെ​നു​വേ​ൽ ആ​ശ്ര​മം അ​ധി​കൃ​ത​രോ​ടു​ള്ള ന​ന്ദി നി​റ​ക​ണ്ണു​ക​ളാ​യി ഒ​ഴു​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 21 നാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് തി​രു​പ്പ​തി രാ​ജ്ന​ഗ​ർ കോ​ള​നി ചി​ത്തൂ​ർ ഗോ​വി​ന്ദ​റാ​വു (52) വി​നെ ശ​ബ​രി​മ​ല​യി​ൽ വ​ച്ച് കാ​ണാ​താ​വു​ന്ന​ത്. തു​ട​ര്‍​ന്ന് 23ന് ​എ​രു​മേ​ലി പോ​ലീ​സു​കാ​ര്‍ ത​മ്പ​ല​ക്കാ​ട് പെ​നു​വേ​ല്‍ ആ​ശ്ര​മ​ത്തി​ല്‍ എ​ത്തി​ച്ചു. ഒ​റ്റ​പ്പെ​ട്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഗോ​വി​ന്ദ​റാ​വു ആ​ശ്ര​മ​ത്തി​ലെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ആ​ശ്ര​മ​ത്തി​ലു​ള്ള ജ​യ​ശീ​ല​ന്‍ എ​ന്ന​യാ​ൾ തെ​ലു​ങ്കി​ല്‍ ഇ​യാ​ളോ​ട് സം​സാ​രി​ക്കു​ക​യും മ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ജീ​വ​ധാ​ര​നി​ല​യം കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ര്‍ മ​രി​യാ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടു​കാ​രെ ക​ണ്ടു​പി​ടി​ക്കു​ക​യും ഗോ​വി​ന്ദ​റാ​വു ആ​ശ്ര​മ​ത്തി​ലു​ള്ള കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് മ​ക്ക​ളാ​യ വെ​ങ്കി​ടേ​ശ​ന്‍, സാ​യി ശ​ങ്ക​ര്‍, ഇ​വ​രു​ടെ കൂ​ട്ടു​കാ​ര​നും ചേ​ര്‍​ന്ന് ത​മ്പ​ല​ക്കാ​ട് പെ​നു​വേ​ല്‍ ആ​ശ്ര​മ​ത്തി​ലെ​ത്തു​ക​യും ഗോ​വി​ന്ദ​റാ​വു​വി​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം 13നാ​ണ് 120 പേ​ര്‍ അ​ട​ങ്ങു​ന്ന ടീം ​ര​ണ്ടു ബ​സു​ക​ളി​ലാ​യി ശ​ബ​രി​മ​ല​യ്ക്ക് വ​ന്ന​ത്. ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ ബ​സി​ല്‍ ക​യ​റു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ കൂ​ട്ടം തെ​റ്റി പോ​യ​ത്.
ഇ​ന്ന​ലെ മ​ക്ക​ളോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച ഗോ​വി​ന്ദ​റാ​വു നി​റ​ക​ണ്ണു​ക​ളോ​ടെ പെ​നു​വേ​ല്‍ ആ​ശ്ര​മ​ത്തി​ലെ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ല​ത്തി​നോ​ടും ആ​ശ്ര​മ​ത്തി​ലു​ള്ള​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു. ത​ന്‍റെ കു​ടും​ബ​ത്തെ തി​രി​ച്ചു ത​ന്ന എ​ല്ലാ​വ​രും എ​ന്നും ത​ന്‍റെ ഓ​ര്‍​മ​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും ഉ​ണ്ടാ​വു​മെ​ന്നും ഗോ​വി​ന്ദ​റാ​വു പ​റ​ഞ്ഞു.

പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​രോ​രു​മി​ല്ലാ​തെ ആ​ശ്ര​മ​ത്തി​ലെ​ത്തി​യ മു​പ്പ​തി​ൽ​പ്പ​രം ആ​ളു​ക​ളെ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തി തി​രി​കെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പെ​നു​വേ​ല്‍ ആ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം, ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ജാ​ന്‍​സി ജോ​ര്‍​ജ്, കു​ഞ്ഞു​മോ​ള്‍ ജോ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.