കൂ​ട്ടി​ക്ക​ലി​ൽ ഭ​ര​ണ​മാ​റ്റം

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മു​ൻ ധാ​ര​ണ​പ്ര​കാ​രം കോ​ൺ​ഗ്ര​സി​ലെ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ര​വീ​ന്ദ്ര​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ലൈ​സാ​മ്മ ജോ​സും സെ​ക്ര​ട്ട​റി മു​മ്പാ​കെ രാ​ജി സ​മ​ർ​പ്പി​ച്ചു. ധാ​ര​ണ​പ്ര​കാ​രം ഇ​നി​യു​ള്ള ര​ണ്ടു വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജെ​സി ജോ​സും കോ​ൺ​ഗ്ര​സി​ലെ കെ.​ആ​ർ. രാ​ജി​യും യ​ഥാ​ക്ര​മം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ആ​കും.

13 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്-​അ​ഞ്ച്, കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം-​മൂ​ന്ന്, ലീ​ഗ് സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന്,
സി​പി​എം-​ഒ​ന്ന്, സി​പി​ഐ-​ഒ​ന്ന്, ബി​ജെ​പി-​ഒ​ന്ന്, പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കാ​ലാ​വ​ധി തീ​ർ​ന്ന ക​ഴി​ഞ്ഞ 19 നു ​ത​ന്നെ താ​ൻ രാ​ജി സ​ന്ന​ന്ധ​ത അ​റി​യി​ച്ച​താ​ണെ​ന്നും എ​ന്നാ​ൽ, പൂ​ർ​ത്തി​യാ​യ ജ​ല​നി​ധി പ​ദ്ധ​തി, ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി, പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ കി​ട്ടി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ക​ഴി​ഞ്ഞു​മ​തി രാ​ജി എ​ന്ന് കൂ​ട്ടാ​യ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ വ​രെ രാ​ജി നീ​ളാ​ൻ കാ​ര​ണ​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.