കൃഷിയിട വിദ്യാലയം

എലിക്കുളം: കൃഷിയറിവുകള്‍ കൃഷിയിടത്തില്‍ കണ്ടറിഞ്ഞ് പഠിക്കുന്നതിന് കൃഷിവകുപ്പ് പദ്ധതി. മികച്ച കൃഷിയിടങ്ങളില്‍ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏന്‍സി പദ്ധതിപ്രകാരമാണ് കൃഷിയിട വിദ്യാലയം സംഘടിപ്പിക്കുന്നത്. കാരക്കുളം വെട്ടത്തില്‍ ജിബിന്‍ ജോസിന്റെ കൃഷിയിടത്തില്‍ നാളെ രാവിലെ 10ന് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി ഉദ്ഘാടനം ചെയ്യും. സ്‌പൈസസ് ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.കെ. ജോസ് പഠനപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, കൃഷി ഓഫീസര്‍ നിസ ലത്തീഫ്, വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.