കൃഷ്ണകുമാരി ശശികുമാർ ചരമവാർഷിക അനുസ്മരണം

കാഞ്ഞിരപ്പള്ളി…. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായിരുന്ന കൃഷ്ണകുമാരി ശശികുമാറിന്റെ ഒന്നാം ചരമവാർഷികം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. നാലു മണിക്ക് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ചേരുന്ന അനുസ്മരണ യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിക്കും.