കെഎസ്ആര്‍ടിസി ബസിന്റെ ബെല്ല് തലയില്‍ വീണ് യുവതിക്കു പരിക്ക്

ksrtc bus

പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസിന്റെ ബെല്ല് തലയില്‍വീണ് യുവതിക്കു പരിക്ക്. ചിറക്കടവ് കൊക്കാപ്പള്ളില്‍ കാര്‍ത്തിക (48)യ്ക്കാണ് പരിക്കേറ്റത്.

പൊന്‍കുന്നം – പാലാ റോഡില്‍ കൊപ്രാക്കളത്ത് യാത്രക്കാരന്‍ ഇറങ്ങുന്നതിനായി കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ ബെല്ല് ഇളകി യുവതിയുടെ തലയില്‍ വീഴുകയായിരുന്നു. കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ചികിത്സ നല്‍കി വിട്ടയച്ചു. പാലായില്‍ നിന്നു പൊന്‍കുന്നത്തേക്കു വരുമ്പോള്‍ ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം.