കെഎസ്ആർടിസി സർവീസ് തുടങ്ങി


കോട്ടയം ∙ ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ആരംഭിച്ചു. 102 സർവീസുകളാണ് ആദ്യ ദിനം വിവിധ ഡിപ്പോകളിൽ നിന്ന് ആരംഭിച്ചത്.  കൂടാതെ ചില ഫാസ്റ്റ് പാസഞ്ചർ റൂട്ടുകളിലും യാത്രക്കാരുടെ ലഭ്യത അനുസരിച്ചു സർവീസ് നടത്തി. ജില്ലാ അതിർത്തികൾ വരെയാണു ബസുകൾ സർവീസ് നടത്തിയത്.   മിക്ക സ്ഥലങ്ങളിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. കോട്ടയം ഡിപ്പോയിൽ നിന്ന് ഇന്നലെ 17 ബസുകളാണ് സർവീസ് നടത്തിയത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമായിരുന്നു സർവീസ്.