കെട്ടിട നികുതി പിരിവ് ക്യാംപുകൾ 15 മുതൽ 23 വരെ

പാറത്തോട്∙ പഞ്ചായത്തിലെ ഊർജ്ജിത കെട്ടിട നികുതി പിരിവ് ക്യാംപുകൾ 15 മുതൽ 23 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ദിവസവും രാവിലെ 11 മുതൽ 2.30 വരെയാണ് ക്യാംപിന്റെ പ്രവർത്തന സമയം. കുടിശികകൾ, പിഴപലിശ ഒഴിവാക്കി കരം അടയ്ക്കുന്നതിനും അവസരം ഉണ്ടാകും. നികുതി ദായകർ മുൻപ് കരമടച്ചതിന്റെ രസീതുമായി ക്യാംപിൽ എത്തേണ്ടതാണ്.

ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾക്ക് വേണ്ടിയുള്ള ക്യാംപ് 15ന് പാലപ്ര ലൈബ്രറിയിലും, നാല്, അഞ്ച്, ആറ് വാർഡുകളിലെ ക്യാംപ് 16ന് ചിറ്റടി പബ്ലിക് ലൈബ്രറിയിലും, മൂന്ന്, നാല്, അഞ്ച്, ആറ് വാർഡുകളിലെ ക്യാംപ് 18ന് ചോറ്റി പബ്ലിക് ലൈബ്രറിയിലും, 10, 11, 12 വാർഡുകളിലെ ക്യാംപ് 19ന് കൂവപ്പള്ളി വായനശാലയിലും നടക്കും. 16, 17 വാർഡുകൾക്ക് വേണ്ടി 20ന് ആനക്കല്ല് സെന്റ് ആന്റണീസ് പാരിഷ്ഹാളിലും , ഏഴ്, 18, 19 വാർഡുകളിലുള്ളവർക്ക് വേണ്ടി 21ന് പാറത്തോട് പബ്ലിക് ലൈബ്രറിയിലും, 13, 14, 15 വാർഡുകാർക്ക് വേണ്ടി 22ന് പഞ്ചായത്ത് ഓഫിസിലും ,ഏഴ്, എട്ട്, ഒൻപത് വാർഡുകളിലുള്ള നികുതി ദായകർക്കു വേണ്ടി 23ന് ഇടക്കുന്നം ലൈബ്രറിയിലും ക്യാംപ് നടത്തും. ഇ പേ എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായും, പഞ്ചായത്ത് ഓഫിസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നികുതി അടയ്ക്കാൻ സൗകര്യമുണ്ടായിരിക്കും.