കെപ്‌കോ പദ്ധതി; മുട്ടക്കോഴികളെ വാങ്ങാന്‍ വന്‍തിരക്ക്

കൂരാലി: എലിക്കുളം പഞ്ചായത്തില്‍ കെപ്‌കോ പദ്ധതി പ്രകാരം മുട്ടക്കോഴികളെ വാങ്ങാന്‍ വന്‍തിരക്ക്. തിങ്കളാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചതിനുശേഷമായിരുന്നു വിതരണം.

3500 വനിതാ ഗുണഭോക്താക്കള്‍ക്കായി 14000 കോഴികുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. 75000 കി.ഗ്രാം കോഴിത്തീറ്റയും 85000 രൂപയുടെ മരുന്നും നല്‍കുന്നുണ്ട്.