കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഉ​പ​രോ​ധി​ക്കും

മു​ണ്ട​ക്ക​യം: ഗ്രാ​മീ​ണ മേ​ഖ​ല​യാ​യ ക​ണ​യ​ങ്ക​വ​യ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​രാ​വി​ലെ പ​ത്തി​ന് ഡി​പ്പോ ഉ​പ​രോ​ധി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. ജോ​സ​ഫ് അ​റി​യി​ച്ചു.

ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് ക​ടു​ത്ത യാ​ത്രാ​ക്ലേ​ശ​ത്തി​നി​ട​യാ​ക്കു​ന്നു. സിം​ഗി​ൾ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് അ​ട​ക്കം ര​ണ്ടെ​ണ്ണം നി​ർ​ത്ത​ലാ​ക്കി​യ​ത്. രാ​വി​ലെ 6.15 ന് ​ക​ണ​യ​ങ്ക​വ​യ​ലി​ൽ നി​ന്ന് എ​രു​മേ​ലി​ക്കു​ള്ള ട്രി​പ്പും പി​ന്നീ​ട് ഒ​ന്ന്, നാ​ല്, ഏ​ഴ് എ​ന്നീ സ​മ​യ​ത്തു​മു​ണ്ടാ​യി​രു​ന്ന ട്രി​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് ഏ​റെ വ​ല​യ്ക്കു​ന്ന​ത്. കൂ​ടാ​തെ രാ​വി​ലെ 9.30 ന് ​ക​ണ​യ​ങ്ക​വ​യ​ലി​ൽ നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന മ​റ്റൊ​രു ബ​സു​മാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ബ​സ് ഇ​ല്ലാ​താ​യ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ടി​ഗ​ൽ ദേ​ശീ​യ പാ​ത​യി​ലെ മു​റി​ഞ്ഞ​പു​ഴ വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്. സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.