കെ.എസ്.ഇ.ബി യ്ക്കെതിരെ പരാതിയുമായി കടയുടമ

മുണ്ടക്കയം : മൂന്നു ദിവസമായി ടൗണിലെ ഇലട്രോണിക് വ്യാപാര സ്ഥാപനത്തിലെ വിശ്ചേദിച്ച വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.തയ്യാറായില്ലന്ന ആരോപണവുമായി സുനിത ഹോം അപ്ലയന്‍സ് ഉടമ അനില്‍ മുണ്ടക്കയം
കഴിഞ്ഞ 30ന് ഉച്ച കഴിഞ്ഞ് 3.30ഓടെ തന്റെ സ്ഥാപനത്തിലെത്തിയ കെ.എസ്.ഇ.ബി.ജീവനക്കാരന്‍ എട്ടോളം ഷട്ടറുകളടങ്ങിയ മുറികളുടെ വൈദ്യുത ബില്‍ അടക്കാത്തതിന്റെ പേരില്‍ വൈദ്യുത ബന്ധം വിശ്ചേദിക്കുകയായിരുന്നു. എന്നാൽ 3.30ന് താന്‍ ആഫീസിലെത്തി പണം അടക്കുകയും വിവരം അധികാരികളെ അറിയിക്കുകയും ചെയ്തു.എന്നിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അധികൃതർ തയ്യാറായില്ല.

രണ്ടാം ദിവസം വീണ്ടും കെ.എസ്.ഇ.ബി.ആഫീസിലെത്തി പരാതി പറയുകയും പരാതി പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തങ്കിലും പ്രയോജനമുണ്ടായില്ല.ലൈന്‍മാന്റേതെന്നു പറഞ്ഞു ഇവിടെനിന്നും നല്‍കിയ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും അത് ഹിന്ദിയിലായിരുന്നു പ്രതികരണം.

ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യുതി ഇല്ലാത്തതിനാല്‍ അട
ച്ചിടേണ്ടിവന്നിരിക്കുന്നു. അധികാരികളുടെ അനാസ്ഥക്കെതിരെ കോടതിയിലും മേലധികാരികള്‍ക്കും പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും മുണ്ടക്കയത്ത് നടത്തിയ പത്രസമ്മേളനത്തിൽ അനില്‍ പറഞ്ഞു.