കെ . കരുണാകരൻ ജന്മശതാബ്ദി അനുസ്മരണം

. പാറത്തോട് : വർഗീയരാഷ്ട്രീയം കേരളത്തിന്റെ മണ്ണിൽ ശക്തിപ്പെടുവാൻ അനുവദിച്ചില്ല എന്നതിന്റെ പേരിലാണ് കെ .കരുണാകരൻ ഇന്നും കേരളരാഷ്ട്രീയത്തിൽ ഓര്‍മ്മിക്കപ്പെടുന്നത് എന്ന് ഡി .സി .സി ജെനെറൽ സെക്രെട്ടറി റോണി കെ .ബേബി അഭിപ്രായപ്പെട്ടു . കേരള പ്ലാന്‍റെഷന്‍ ലേബർ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ .കരുണാകരൻ ജന്മശതാബ്ദി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കെ .പി .എൽ .സി പ്രസിഡണ്ട് കെ .എസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെനെറൽ സെക്രെട്ടറി പി .എസ് സൈനുദീൻ കെ . കരുണാകരൻ അനുസ്മരണം നടത്തി . ഭാരവാഹികളായ പി .എം തമ്പിക്കുട്ടി ഹാജി , വസന്ത് തെങ്ങുംപള്ളി , ഷേർളി രാജൻ , സജീവ് മുണ്ടക്കൽ , ഷാജിസ് രാജു , ഉദയസൂര്യൻ ചെറുവള്ളി , പി .എം താജുദീൻ , എം .ഡി മോഹനൻ എന്നിവർ പ്രസംഗിച്ചു