കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം കർഷകരെ കബളിപ്പിക്കുന്നത്

കാഞ്ഞിരപ്പള്ളി∙ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് ചില കാർഷികോൽപന്നങ്ങളുടെ തറവില ഉൽപാദന ചെലവിന്റെ ഒന്നര ഇരട്ടിയായി വർധിപ്പിക്കുന്നുവെന്നുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം കർഷകരെ കബളിപ്പിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സമിതി ആരോപിച്ചു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഉൽപാദന ചെലവ് യാതൊരു നീതികരണവുമില്ലാത്തതും യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് ദേശീയ സമിതി സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.