കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറു റാങ്കുകളിൽ 45 എണ്ണം ബ്രില്യന്റ് സ്റഡി സെന്ററിലെ വിദ്യാർത്ഥികൾക്ക്

ഈവര്‍ഷത്തെ കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്യന്റ് സ്റഡി സെന്ററില്‍ പരിശീലനം നേടിയ റിഥുല്‍ പി. ഒന്നാം റാങ്കിന് അര്‍ഹനായി.

600-ല്‍ 585.84 ആണ് റിഥുലിന്റെ സ്കോര്‍. മലപ്പുറം ജില്ലയില്‍ പെരത്തറ വീട്ടില്‍ ദിനേശന്റെ മകനാണ്. മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജി.എസ്.ഹരദേവ് 583.5 സ്കോര്‍ നേടി. കൊല്ലം കുമ്പളത്തറയില്‍ അഡ്വ.ശ്രീകുമാറിന്റെ മകനാണ്.

ഏഴാം റാങ്കിന് അര്‍ഹനായ അലന്‍ തെള്ളിയില്‍ അഗസ്റിന്‍ കണ്ണൂര്‍ തെള്ളിയില്‍ അഗസ്റിന്റെ മകനാണ്. 572.9 സ്കോര്‍ നേടി. ആലുവ എസ്.എന്‍.പുരം ഉഷസില്‍ രാജേന്ദ്രന്‍പിള്ളയുടെ മകന്‍ യു.ആര്‍.ആനന്ദ് 562.3 സ്കോറോടെ പത്താം റാങ്ക് കരസ്ഥമാക്കി. റിഥുലും ആനന്ദും പാലാ ബ്രില്യന്റിലെ റിപ്പീറ്റര്‍ ബാച്ച് വിദ്യാര്‍ഥികളായിരുന്നു. ഹരദേവും ആനന്ദും മാന്നാനം റസിഡന്‍ഷ്യല്‍ ബാച്ച് വിദ്യാര്‍ഥികളാണ്.